Saturday, July 29, 2023

നഷ്ട പ്രണയം


നിന്റെയാ മിഴികളിലെ 
കറുകറുത്ത കൃഷ്ണമണിക്കൾക്കുള്ളിലെ 
സൂചി പോലെയാം തിളക്കം 
എൻ ഹൃദയത്തെ കൊളുത്തി വലിക്കുന്നു. 
അവ തീർത്ത മുറിവിൽ നിന്ന് 
രക്തം കിനിയുന്നു. 
ഉള്ളിലെ വിരഹ വേദനയെ നോവിച്ചങ്ങനെ
അത് നീറി പുകയുന്നു. 
നഷ്ട പ്രണയമാം മുറിപ്പാടുകളെ 
കണ്ടില്ലെന്നതു പോലെ നീയാ
പവിഴ ദ്വീപിലൊളിച്ചു. 
അറബിക്കടിലിനിപ്പുറം 
ഒരു ഭ്രാന്തനെപ്പോലെ 
ഞാൻ അലറികരയുന്നു. 
പ്രിയേ.. 
ഹൃദയം കരിഞ്ഞ 
ഗന്ധമിവിടെ നിറഞ്ഞിരിക്കുന്നു.

No comments:

Post a Comment